കുട്ടികള്‍ക്ക് കാലാവധി കഴിഞ്ഞ സിറപ്പ് നല്‍കി; കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍

പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതില്‍ നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍. വീഴ്ച്ച വരുത്തിയ രണ്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്കാണ് ഇരുവരും കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ട പാരസെറ്റമോള്‍ സിറപ്പ് നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

പരാതി പറഞ്ഞപ്പോള്‍ മരുന്ന് മാറ്റി നല്‍കിയതായും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഏഴോളം പേര്‍ മരുന്ന് തിരികെ നല്‍കിയതായാണ് കണ്ടെത്തല്‍. ഒരു വയസിന് മുമ്പുള്ള വാക്‌സിന്‍ എടുക്കാന്‍ വന്ന കുഞ്ഞുങ്ങള്‍ക്കാണ് മരുന്ന് നല്‍കിയത്.

Share