ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; അമേരിക്കയുടെ ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഇറാന്
തെഹ്റാന്: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഔദ്യോഗിക മറുപടിക്കായി തെഹ്റാന് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
ഇറാന് മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ കര്‍മപദ്ധതി (Road map) യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.
തെഹ്റാന് വളരെ മോശമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവരുടെ കരാര്‍ സ്വീകാര്യമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
അതിനിടെ, ഓരോ തവണ ചര്‍ച്ച നടക്കുമ്പോഴും അതിനു പിന്നാലെ കൂടുതല്‍ ആക്രമണങ്ങളും ഉപരോധങ്ങളുമാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടി, വാഷിങ്ടണുമായുള്ള ചര്‍ച്ചകളില്‍ ഇനി വിശ്വാസമില്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന് ‘അല്‍ ജസീറ’യോട് പറഞ്ഞു.
അതേസമയം, യമനില്‍ സ്ഥിരത പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ തന്റെ രാജ്യം പിന്തുണക്കുന്നതായി സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സഊദ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.


