സൗദിയിൽ ഫ്രീലാൻസ് ജോലി നടക്കില്ല: ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ വരെ പിഴ
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ആറു മാസം തടവുശിക്ഷയും ഇവർക്കുണ്ടാകും.
സ്പോൺസർക്ക് കീഴിൽ ഇഖാമയെടുത്ത് പുറത്ത് സ്വന്തമായി ജോലിയെടുക്കുന്നവർക്കും ഈ നിയമം ബാധകമാണ്. ബിനാമി ബിസിനസുകൾ പിടികൂടുന്നതിന്റെ ഭാഗമായാണ് നീക്കങ്ങൾ. ആയിരക്കണക്കിന് മലയാളികൾ നിലവിൽ ഈ വിഭാഗത്തിൽ സൗദിയിലുണ്ട്.


