ഹ​ജ്ജ് 2027: കേ​ര​ള​ത്തി​ല്‍നി​ന്ന് 11,139 പേ​ര്‍ക്ക് അ​വ​സ​രം

കൊ​ണ്ടോ​ട്ടി: അ​ടു​ത്ത വ​ര്‍ഷ​ത്തെ ഹ​ജ്ജ് തീ​ര്‍ഥാ​ട​ന​ത്തി​ന് കേ​ര​ള​ത്തി​ല്‍നി​ന്ന് 11139 പേ​ര്‍ക്ക് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അ​വ​സ​രം ല​ഭി​ച്ചു. കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ മും​ബൈ​യി​ല്‍ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണ് രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ സ​ര്‍ക്കാ​ര്‍ സം​വി​ധാ​നം വ​ഴി ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി കേ​ര​ള​ത്തി​ല്‍ നി​ന്ന് അ​പേ​ക്ഷ ന​ല്‍കി​യ 13091 പേ​രു​ള്‍പ്പെ​ട്ട കാ​ത്തി​രി​പ്പ് പ​ട്ടി​ക​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ത​യാ​റാ​ക്കി.

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് 24230 അ​പേ​ക്ഷ​ക​ളാ​യി​രു​ന്നു. ഇ​തി​ല്‍ 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്കും പു​രു​ഷ തീ​ര്‍ഥാ​ട​ക​ര്‍ കൂ​ടെ​യി​ല്ലാ​ത്ത വ​നി​ത തീ​ര്‍ഥാ​ട​ക​ര്‍ (ലേ​ഡീ​സ് വി​തൗ​ട്ട് മെ​ഹി​റം), ക​ഴി​ഞ്ഞ വ​ര്‍ഷം കാ​ത്തി​രി​പ്പു പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ക്കാ​തെ ഇ​ത്ത​വ​ണ വീ​ണ്ടും അ​പേ​ക്ഷി​ച്ച​വ​ര്‍ (ജ​ന​റ​ല്‍ ബാ​ക്ക് ലോ​ഗ്) എ​ന്നി​വ​ര്‍ക്കും ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ നേ​രി​ട്ട് തീ​ര്‍ഥാ​ട​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചു.

65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 3234 അ​പേ​ക്ഷ​ക​രും പു​രു​ഷ തീ​ര്‍ഥാ​ട​ക​ര്‍ കൂ​ടെ​യി​ല്ലാ​ത്ത 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 836 വ​നി​ത​ക​ളും 65 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 2934 വ​നി​ത​ക​ളും ജ​ന​റ​ല്‍ ബാ​ക്ക് ലോ​ഗ് വി​ഭാ​ഗ​ത്തി​ല്‍ 1171 പേ​രു​മാ​ണ് കേ​ര​ള​ത്തി​ല്‍നി​ന്ന് ഇ​ത്ത​വ​ണ അ​പേ​ക്ഷ​ക​രാ​യി​ട്ടു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 8175 പേ​ര്‍ക്കാ​ണ് നേ​രി​ട്ട് അ​വ​സ​രം ല​ഭി​ച്ച​ത്.നേ​രി​ട്ട് അ​വ​സ​രം ല​ഭി​ച്ച​വ​ര്‍ക്ക് പു​റ​മെ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട 16055 അ​പേ​ക്ഷ​ക​രി​ല്‍നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 2964 പേ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഹ​ജ്ജി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

….

Share