ഫിഫ ലോകകപ്പ് 2026; അര്‍ജന്റീന ഇന്ന് ഓസ്ട്രിയയെ നേരിടും

ഡാലസ്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെയില്‍ അര്‍ജന്റീന ഇന്ന് തങ്ങളുടെ രണ്ടാമങ്കത്തിനിറങ്ങുന്നു. ഇന്ന് രാത്രി 10:30ന് ഓസ്ട്രിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. അള്‍ജീരിയയുമായുള്ള ആദ്യ മല്‍സരത്തില്‍ മെസിയുടെ ഹാട്രിക് മികവില്‍ മികച്ച വിജയം നേടിയ അര്‍ജന്റീന തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്.

ജയത്തോടെ റൗണ്ട് ഓഫ് 32 ഉറപ്പിക്കുകയാവും മെസിയുടെ അര്‍ജന്റീനിയന്‍ സംഘത്തിന്റെ ലക്ഷ്യം. ആദ്യ മല്‍സരത്തില്‍ ജോര്‍ദാനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ഓസ്ട്രിയയുടെ വരവ്.

അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങുമ്പോള്‍ മെസി മറ്റൊരു റെക്കോര്‍ഡ് കൂടി ഇന്ന് തിരുത്തികുറിക്കുമോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. അള്‍ജീരിയക്കെതിരായ ആദ്യ മല്‍സരത്തില്‍ ലയണല്‍ മെസിയുടെ ഹാട്രിക്കോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ 16 ഗോള്‍ നേട്ടത്തിനൊപ്പമാണ് മെസി എത്തിയിരിക്കുന്നത്. 14 ഗോളുകളുമായി എംബാപെയാണ് നിലവില്‍ കളിക്കുന്ന പ്ലേയേഴ്‌സില്‍ മെസിക്ക് പുറകിലായുള്ളത്. നിലവില്‍ ഗ്രൂപ് ജെയില്‍ ഒന്നാമതാണ് അര്‍ജന്റീന. ഓസ്ട്രിയയുമായുള്ള ഈ മല്‍സരം വിജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി തന്നെ അര്‍ജന്റീനയ്ക്ക് നോക്ക്ഔട്ടിലെത്താം.

Share
error: Content is protected !!