കുവൈത്തിൽ ഇറാന്റെ ആക്രമണം: വിമാനത്താവളത്തിന് നേരെ ഡ്രോൺ, നിരവധി പേർക്ക് പരുക്ക്

കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ലാൻ‌ഡ് ചെയ്യാനുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെു. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ലാൻ‌ഡ് ചെയ്യാനുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎസ് സൈന്യം വിജയകരമായി പ്രതിരോധിച്ചതായും, ഇതിന് തിരിച്ചടിയായി ഇറാനിൽ ആക്രമണങ്ങൾ നടത്തിയതായും യുഎസ് സെൻട്രൽ കമാൻഡ്.

ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റൊരു വ്യോമതാവളവും തങ്ങൾ ആക്രമിച്ചെന്ന ഇറാൻ‌ റവല്യൂഷണറി ഗാർഡ്സിന്റെ അവകാശവാദം യുഎസ് സൈന്യം പൂർണമായി നിഷേധിച്ചു. മേഖലയിലെ അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയില്ലെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. 
..

Share
error: Content is protected !!