വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു

കാസർകോട്: ബേഡകത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്.

അമ്പലത്തറ പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ്. ഏപ്രിൽ 25നായിരുന്നു ഇവരുടെ വിവാഹം. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു.

ഈ മാസം 18ന് കാസർകോട്ടെ താമസ സ്ഥലത്താണ് അശ്വതിയെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. നില ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.

പരേതനായ സുകുവിന്റേയും പുഷ്പയുടേയും മകളാണ്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
error: Content is protected !!