ഇൻസ്റ്റഗ്രാം ഇനി എഐ ഭരിക്കും; പ്രോംപ്റ്റ് നൽകിയാൽ വീഡിയോ റെഡി; എത്തി പുതിയ ഫീച്ചർ
ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഇനി മുതൽ ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകി നേരിട്ട് വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കാം. എഡിറ്റ്സ് ഫീച്ചറിലൂടെയാണ് ഈ പുതിയ കൃത്രിമ ബുദ്ധി സംവിധാനം മെറ്റാ സംയോജിപ്പിച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം ആപ്പിലെ പ്ലസ് ഐക്കണിൽ ടാപ്പ് ചെയ്ത് എ ഐ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ആവശ്യമുള്ള വീഡിയോയുടെ വിവരണം നൽകിയോ അല്ലെങ്കിൽ നിലവിലുള്ള ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ നിന്ന് ചേർത്തോ പുതിയ ക്ലിപ്പുകൾ നിർമ്മിക്കാൻ സാധിക്കും.
ക്യാമറയ്ക്ക് മുന്നിൽ വരാതെ തന്നെ മുഴുവൻ വീഡിയോകളും നിർമ്മിക്കാൻ സഹായിക്കുന്ന ഈ സംവിധാനം പ്ലാറ്റ്‌ഫോമിൽ പുതിയ ക്രിയേറ്റീവ് തരംഗങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. മെറ്റാ ഈ സാങ്കേതികവിദ്യയ്ക്കായി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെറ്റായുടെ എ ഐ ആപ്പുകളിൽ നിന്നുള്ള വീഡിയോ നിർമ്മാണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വൈബ്സ് എ ഐ വീഡിയോ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ മെറ്റാ അവതരിപ്പിച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിന്റെ യഥാർത്ഥ സർഗ്ഗാത്മകതയെ ഇത്തരം എ ഐ ഫീച്ചറുകൾ ബാധിക്കുമെന്ന് ചിലർ വിമർശിക്കുന്നുണ്ടെങ്കിലും മാറുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ചുള്ള മാറ്റമാണിതെന്ന് ഭൂരിഭാഗവും വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ കൂടുതൽ എ ഐ നിർമ്മിത വീഡിയോകൾ ഇൻസ്റ്റാഗ്രാം ഫീഡുകളിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


