വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ യു.എ.ഇയുടെ ആകാശം ഇന്ന് ശാന്തം; ഇറാനിൽ നിന്ന് ആക്രമണങ്ങളില്ല
ദുബൈ: യു.എസും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇറാനിൽ നിന്ന് യു.എ.ഇയിലേക്കുള്ള ആക്രമണങ്ങൾ അവസാനിച്ചു. വ്യാഴാഴ്ച രാജ്യത്തിന്‍റെ വ്യോമമേഖലയിൽ ഭീഷണികളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകെ 537 ബാലിസ്റ്റിക് മിസൈലുകൾ, 26 ക്രൂസ് മിസൈലുകൾ, 2256 ഡ്രോണുകൾ എന്നിവ തടഞ്ഞതായി അധികൃതർ വ്യക്തമാക്കി. രാജ്യത്ത് മൂന്ന് സൈനികരടക്കം 13പേരാണ് കൊല്ലപ്പെട്ടത്. വിവിധ സംഭവങ്ങളിലായി മൊത്തം പരിക്കേറ്റവരുടെ എണ്ണം 224 ആണ്.
ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലുള്ള പൗരന്മാർ പരിക്കേറ്റവരിൽ ഉൾപ്പെടും.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും എല്ലാ തരത്തിലുള്ള ഭീഷണികൾക്കും ശക്തമായ മറുപടി നൽകാനും യു.എ.ഇ പ്രതിരോധ മന്ത്രാലയം സർവസജ്ജമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.രാജ്യത്ത് ആകെ പരിക്കേറ്റവരുടെ എണ്ണം 224.


Pingback: viagra pill doses
Pingback: cialis heart medication
Pingback: revatio dosing
Pingback: dapoxetine diarrhea reddit
Pingback: dutasteride precio chile
Pingback: sémaglutide perte de poids prix
Pingback: topamax dosage for epilepsy
Pingback: propecia tablets online
Pingback: doxycycline uses in humans