മണിക്കൂറുകൾ മാത്രം: ട്രംപിന്റെ നീക്കത്തിൽ തകരുമോ ഇറാൻ

ടെഹ്റാൻ: ഇറാനിലെ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പാക്കിയാൽ കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന് മുന്നറിയിപ്പ്.

ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം ലഭിക്കാൻ പാടുപെടുന്ന സാഹചര്യം ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുഎസ് ആക്രമണം അഴിച്ചുവിട്ടാൽ പാശ്ചാത്യ രാജ്യങ്ങളിലും യുദ്ധം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

കരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇറാനിൽ വൻ തോതിൽ ബോംബിടുമെന്നാണ് ട്രംപിന്റെ ഭീഷണി. ‘ഒരു രാത്രികൊണ്ട് ഇറാനെ മുഴുവൻ തകർക്കാം. ആ രാത്രി നാളെയായിരിക്കും. എനിക്കത് ചെയ്യേണ്ടി വരില്ലായിരിക്കും’– ഇന്നലെ രാത്രിയിലെ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാനെ പ്രകോപ്പിക്കുകയാണ് ട്രംപ് എന്ന് കരുതുന്നവരുണ്ട്.

അതേസമയം, വൈദ്യുത നിലയങ്ങളുടെ തകർച്ച വെള്ളം മുതൽ ആശുപത്രി എമർജൻസി റൂമുകൾ വരെ രാജ്യത്തെ എല്ലാറ്റിനെയും ബാധിക്കും, 90 ദശലക്ഷം സിവിലിയന്മാരുടെ ജീവിതം അവസാനിക്കാത്ത പേടിസ്വപ്നമായി മാറും. ഭക്ഷ്യ ഉൽപാദന, വിതരണ ശൃംഖലകൾ തകരുകയും പട്ടിണിയും വ്യാപകമായ ഭക്ഷ്യക്ഷാമവും പടരുകയും ചെയ്യും, വാട്ടർ പമ്പിങ് സ്റ്റേഷനുകൾ പ്രവർത്തനം നിർത്തുന്നതോടെ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അവശേഷിക്കുന്നതിനാൽ, ഇറാൻ കഴിയുന്നത്ര അടിസ്ഥാന സൗകര്യങ്ങൾക്കും ജല ഡീസാലിനേഷൻ പ്ലാന്റുകൾക്കും നേരെ ആക്രമണം നടത്തും.

ബിസിനസുകൾ അടച്ചുപൂട്ടിയാൽ വൻതോതിലുള്ള തൊഴിലില്ലായ്മ വ്യാപകമാകും. രാജ്യത്ത് വൈദ്യുതി വിച്ഛേദിക്കപ്പെടിക്കുന്നത് മറ്റ് ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ്  വിദഗ്ധർ പറയുന്നത്.

Share
error: Content is protected !!