ഇറാനിൽ കരയുദ്ധത്തിന് യുഎസ് നീക്കം; ലക്ഷ്യം ഖാർഗ് ദ്വീപും ഹോർമുസും
വാഷിങ്ടൻ: ഇറാനിൽ ആഴ്ചകൾ നീളുന്ന കരസേനാ നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ ‘ദ് വാഷിങ്ടൻ പോസ്റ്റ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൂർണമായ സൈനികനീക്കം ആയിരിക്കില്ലെന്നും പ്രത്യേക സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണങ്ങളായിരിക്കുമെന്നും സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ഖാർഗ് ദ്വീപിലും ഹോർമുസ് കടലിടുക്കിലും സൈനിക നീക്കം നടത്താനാണ് ലക്ഷ്യമിടുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെന്റഗന്റെ ഈ പദ്ധതിക്ക് അംഗീകാരം നല്‍കുമോയെന്ന് വ്യക്തമല്ല. പ്രദേശത്തേക്ക് കൂടുതൽ സൈനികരെ യുഎസ് വിന്യസിച്ചു.


