റിയാദ് ബസ് സർവീസ് ആരംഭിച്ചു; ഇന്ന് സൗജന്യ യാത്ര, നാളെ മുതൽ 2 മണിക്കൂറിന് 4 റിയാൽ

സൌദിയിലെ റിയാദിൽ  ബസ് സർവീസ് ആരംഭിച്ചു. റിയാദിലെ പൊതുഗതാഗതത്തിനായുള്ള കിംഗ് അബ്ദുൽ അസീസ് പദ്ധതിയുടെ ഭാഗമായാണ് ബസ് സർവീസ്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്ന് ആരംഭിച്ചത്. 86 റൂട്ടുകളിലാണ് ബസ് സർവീസ് നടത്തുകയെന്ന് റിയാദ് നഗരത്തിനായുള്ള റോയൽ കമ്മീഷൻ അറിയിച്ചു.

ആദ്യ ദിവസമായ ഇന്ന് സൌജന്യമാണ് യാത്ര. നാളെ മുതൽ ചാർജ് ഈടാക്കി തുടങ്ങും. രണ്ട് മണിക്കൂർവരെ യാത്ര ചെയ്യാൻ 4 റിയാലാണ് നിരക്ക്. ഇതിനിടെ ബസ് മാറി കയറിയാലും വേറെ പണമടക്കേണ്ടതില്ല. ആദ്യ ബസിൽ യാത്ര ആരംഭിക്കുന്നത് മുതലാണ് സമയം കണക്കാക്കി തുടങ്ങുക. പ്രത്യേക ആപ്ലിക്കേഷൻ വഴിയാണ് ടിക്കറ്റ് ആക്ടിവേറ്റ് ചെയ്യേണ്ടത്.

നഗരത്തിന്റെ മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുഗതാഗത മേഖലയിൽ ഒരു കുതിച്ചുചാട്ടം നടത്തുന്നതിനും വിവിധ പ്രദേശങ്ങളുടെ പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാനമായ പദ്ധതികളിലൊന്നായാണ് “റിയാദ് ബസുകൾ” പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്ന് ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. തലസ്ഥാനത്തിന്റെയും, അതിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ ബസ് പദ്ധതി സഹായകരമാകും.

പദ്ധതിയുടെ അഞ്ച് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ 1,900 കിലോമീറ്റർ നീളത്തിലായിരിക്കും “റിയാദ് ബസുകൾ” സർവീസ് നടത്തുക. ആകെ 800 ലധികം ബസുകൾ 86 റൂട്ടുകളിലായി സർവീസ് നടത്തും. 2,900 സ്റ്റേഷനുകളും സ്റ്റോപ്പുകളും യാത്രക്കാർക്ക് വേണ്ടി സജ്ജീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ജോലിക്ക് പോകാനും, വിദ്യാഭ്യാസം, വിനോദ പ്രവർത്തനങ്ങൾ എന്നിവയ്ക്കുമുള്ള മാർഗമായി ബസുകൾ ഉപയോഗിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സഞ്ചാരം സുഗമമാക്കുന്നതിനും, സ്വകാര്യ കാർ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുറക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാനും അധികൃതർ ലക്ഷ്യമിടുന്നു.

കൂടാതെ “റിയാദ് മെട്രോ” ശൃംഖല നഗരത്തിലെ പൊതുഗതാഗത ശൃംഖലയുടെ നട്ടെല്ലാകുമെന്ന് കമ്മീഷൻ പ്രത്യാശ പ്രകടിപ്പിച്ചു. 6 ട്രാക്കുകളിലായി മൊത്തം 176 കിലോമീറ്റർ നീളവും 85 സ്റ്റേഷനുകളും ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ. റിയാദിലെ പൊതുഗതാഗതത്തിനായുള്ള കിംഗ് അബ്ദുൽ അസീസ് പദ്ധതി (ട്രെയിൻ, ബസുകൾ) തുടക്കം “റിയാദ് ബസുകൾ” സർവീസിലൂടെയാണ്. നിരവധി ഘട്ടങ്ങളിയാലാണ് ഇത് പൂർത്തിയാക്കുക. അടുത്ത വർഷം അവസാന പാദത്തോടെ പദ്ധതി പൂർത്തിയാകുമെന്നും കമ്മീഷൻ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share

One thought on “റിയാദ് ബസ് സർവീസ് ആരംഭിച്ചു; ഇന്ന് സൗജന്യ യാത്ര, നാളെ മുതൽ 2 മണിക്കൂറിന് 4 റിയാൽ

Comments are closed.

error: Content is protected !!