റിയാദ് ബസ് സർവീസിൽ കുടുംബങ്ങൾക്ക് പ്രത്യേക സീറ്റ്; ചില വിഭാഗങ്ങൾക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും

സൌദിയിൽ റിയാദ് സിറ്റിക്കായി റോയൽ കമ്മീഷൻ ഇന്ന് (ഞായർ) ആരംഭിച്ച റിയാദ് ബസ് സർവീസിൻ്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വിശദീകരിച്ചു.

ബസിന്റെ മുൻവശത്തെ സീറ്റുകൾ കുടുംബമായി യാത്ര ചെയ്യുന്നവർക്ക് പ്രത്യേകം നീക്കി വെച്ചിരിക്കുകയാണെന്നും, ഇവർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവ് നേടാനുള്ള ഡിസ്കൌണ്ട് കാർഡുകൾ ലഭ്യമാണെന്നും അധികൃതർ വിശദീകരിച്ചു,

കൂടാതെ 18 വയസ്സിന് താഴെയുള്ളവർ, വിദ്യാർത്ഥികൾ, വികലാംഗർ, കാൻസർ രോഗികൾ, രക്തസാക്ഷികളുടെ അടുത്ത കുടുംബങ്ങൾ, 60 വയസും അതിൽ കൂടുതലുമുള്ളവർ എന്നിവരെല്ലാം ഡിസ്കൗണ്ട് കാർഡുകൾ നൽകുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇവർ യാത്രയിൽ ഇത് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ കൈവശം വെക്കേണ്ടതാണ്.

പ്രത്യേക ഡിസ്കൗണ്ട് കാർഡുകൾ ലഭിക്കുാൻ റിയാദ് ബസുകളുടെ അലി ബിൻ അബി താലിബ് സ്ട്രീറ്റ് സ്റ്റേഷനിലെ ടിക്കറ്റ് വിൽപ്പന ഓഫീസ് സന്ദർശിച്ക്കണം. ഡിസ്കൗണ്ട് കാർഡിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകളും സമർപ്പിക്കേണ്ടതാണ്. എല്ലാ ദിവസവും രാവിലെ 5:30 മുതൽ രാത്രി 11:30 വരെ ഓഫീസ് പ്രവർത്തിക്കുന്നതാണ്.

ബസുകളിൽ വീൽചെയറുകൾക്കുള്ള റാമ്പുകളും പ്രത്യേക ആവശ്യങ്ങളുള്ള ആളുകളുടെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളാനുള്ള ഇടങ്ങളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. എന്നാൽ വളർത്തുമൃഗങ്ങളെ ബസുകളിൽ അനുവദിക്കില്ലെന്നും കമ്മീഷൻ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

ഇതു കൂടി വായിക്കുക..

റിയാദ് ബസ് സർവീസ് ആരംഭിച്ചു; ഇന്ന് സൗജന്യ യാത്ര, നാളെ മുതൽ 2 മണിക്കൂറിന് 4 റിയാൽ

Share
error: Content is protected !!