589 പളളികളിലും സർവ്വകലാശാലകളിലും ചുമരുകൾക്ക് പകരം ഗ്ലാസ് പാർട്ടീഷനുകൾ സ്ഥാപിക്കുന്നു – ചിത്രങ്ങൾ

സൌദിയുടെ വിവിധ പ്രദേശങ്ങളിലെ 589 പള്ളികളിലും സർവ്വകലാശാലകളിലും ഗ്ലാസ് പാർട്ടീഷനുകൾ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചതായി ഇസ്ലാമിക് അഫയേഴ്സ്, കോൾ, ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.

വൈദ്യുതോർജ്ജ ഉപഭോഗം കുറയ്ക്കുക, എയർ കണ്ടീഷനിംഗ്, ഫർണിച്ചറുകൾ, ലൈറ്റിംഗ് എന്നിവയുടെ ആയുസ്സ് വർദ്ധിപ്പിക്കുക, പരിപാലനച്ചെലവ് 70% ലധികം കുറയ്ക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

വൈദ്യുതി ഉപഭോഗത്തിൽ വൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ അറ്റകുറ്റപ്പണികൾ, ഫർണിച്ചറുകൾ, കൂട്ടിച്ചേർക്കലുകൾ തുടങ്ങിയവയിലെ ചെലവുകളിലുപം പരോക്ഷമായി കുറവുണ്ടാകും.

പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ റിയാദ് നഗരത്തിൽ 64 യൂണിവേഴ്സിറ്റികളിലും, മക്ക മേഖലയിൽ 100 പള്ളികളിലും പദ്ധതി നടപ്പിലാക്കും. കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിലും പദ്ധതി നടപ്പിലാക്കും.

കിഴക്കൻ പ്രവിശ്യയിൽ 58, തബൂക്ക് മേഖലയിൽ 30, അൽ-ഖാസിം മേഖലയിൽ 83, നജ്‌റാൻ മേഖലയിൽ 89, അസീർ മേഖലയിൽ 100. മദീന മേഖലയിൽ 23, വടക്കൻ അതിർത്തി മേഖലയിൽ 22, അൽ ജൗഫിൽ 20 എന്നിങ്ങിനെയാണ് പള്ളികളിൽ ഗ്ലാസ് പാർട്ടീഷനുകൾ സ്ഥാപിക്കുന്ന പള്ളികളുടെ പട്ടിക. ഇതിനായി 44 മില്യണ് റിയാലിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 


 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!