2023 നെ വരവേറ്റ് ലോകം; ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി – വീഡിയോ

2023 നെ വരവേറ്റ് ലോകം. ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി. കിഴക്കന്‍ മേഖലയിലെ ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത്.

 

 

ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവത്സരം ആദ്യമെത്തുക. 2023നെ ആദ്യം വരവേൽക്കുന്ന ജനവാസ മേഖല കിരിബാട്ടിയിലെ ക്രിതിമതി ദ്വീപാണ്.  ഇവിടെ ഡിസംബർ 31 പ്രാദേശിക സമയം വൈകുന്നേരം 3.30 മുതൽ പുതുവർഷം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിൽ ഡിസംബർ 31 അർധരാത്രി 12നാണ് പുതുവർഷം ആരംഭിക്കുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!