പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു

കൊല്ലം വിളക്കുടി വടക്കേവിള വീട്ടില്‍ ഹരികുമാര്‍ (52) ബഹ്റൈനില്‍ അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്നു കഴിഞ്ഞദിവസം സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 25 വര്‍ഷമായി പ്രവാസിയായിരുന്ന ഹരികുമാര്‍ ഒരു ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്നു. ശ്രീജയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കയക്കും.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!