തൊടുപുഴയില്‍ ഉരുൾപൊട്ടല്‍: 2 മരണം
തൊടുപുഴ: ഇടുക്കി തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടി. മാളിയേക്കൽ കോളനിക്ക് സമീപം വസിക്കുന്ന തങ്കമ്മ എന്ന സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. മണ്ണിനടിയിൽ ഒരു കുടുംബത്തിലെ 3 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം.കുടയത്തൂർ സംഗമം ജംഗ്ഷന് സമീപം ചിറ്റടിച്ചാലിൽ സോമൻ എന്നയാളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇദേഹത്തിന്റെ മാതാവാണ് മരിച്ച തങ്കമ്മ.
തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്നും എതിർദിശയിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നെങ്കിൽ മരണനിരക്ക് ഉയരുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്ത് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.