വിമാനം പറക്കുന്നതിടെ പൈലറ്റുമാരുടെ പൊരിഞ്ഞ അടി; അന്തംവിട്ട് യാത്രക്കാര്‍

പാരിസ്: എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ തല്ലി. പറക്കുന്നിതിനിടെ ആകാശത്തു വെച്ച് വിമാനത്തിലെ കോക്ക്പിറ്റിലിരുന്ന് തല്ല് കൂടിയ രണ്ട് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് എയര്‍ ഫ്രാന്‍സ് വിമാന കമ്പനി.

 

ജെനിവയില്‍ നിന്ന് പാരിസിലേക്ക് പറക്കുന്നതിനിടെ ആയിരുന്നു എയര്‍ബസ് A320ല്‍ ഈ വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. പൈലറ്റുമാരുടെ തര്‍ക്കം രൂക്ഷമായതോടെ ക്യാബിന്‍ ക്രൂവിലെ ഒരാള്‍ ഇവര്‍ക്ക് നടുവില്‍ കാവലിരുന്നാണ് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ”സാധാരണയായി തുടരുന്ന വിമാനത്തിന്റെ പെരുമാറ്റത്തെയോ സുരക്ഷയെയോ ബാധിക്കാതെ സംഭവം പെട്ടെന്ന് അവസാനിച്ചുവെന്ന്,” എയര്‍ ഫ്രാന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

തര്‍ക്കത്തിന്റെ കാരണം തിരിച്ചറിഞ്ഞിട്ടില്ല. യാദൃശ്ചികമായ ഒരു അടിയാണ് വഴക്കിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിമാനം ജെനീവയില്‍ നിന്ന് പറന്ന് ഉയര്‍ന്നതിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്. പൈലറ്റും സഹപൈലറ്റും തമ്മിലുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കൈയ്യാം കളിയിലേക്ക് പോകുകയായിരുന്നു.

 

ശബ്ദം കേട്ട് എത്തിയ ക്യാബിന്‍ ക്രൂവിലെ അംഗങ്ങളാണ് പ്രശ്‌നം പരിഹരിച്ച് പൈലറ്റുമാരെ വീണ്ടും വിമാനം പറത്താന്‍ നിര്‍ബന്ധിച്ചത്. വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിയതിനെ തുടര്‍ന്ന് സംഭവം ബിഇഎയെ അറിയിച്ചില്ലാന്ന് അവര്‍ വ്യക്തമാക്കി.

30,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. യുകെയിലെ ബര്‍മിംഗ്ഹാമില്‍ നിന്നും തുര്‍ക്കിയിലെ അന്റാലിയയിലേക്ക് സഞ്ചരിച്ച ജെറ്റ് 2 വിമാനമാണ് സഹപൈലറ്റ് ലാന്‍ഡ് ചെയ്തത്.

Share
error: Content is protected !!