പുതിയ വിമാനക്കമ്പനിയുമായി വീണ്ടും സൗദി

റിയാദ്:  ഏതാനും ദിവസം മുമ്പ് സര്‍വീസ് ആരംഭിച്ച റിയാദ് എയറിന് പുറമെ സൌദി, പുതിയ വിമാനക്കമ്പനി ഉടന്‍ ആരംഭിക്കുമെന്ന് സൌദി നിക്ഷേപ മന്ത്രി എഞ്ചി. ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. താമസിയാതെ പുതിയ എയര്‍ലൈനിന്‍റെ പ്രഖ്യാപനം ഉണ്ടാകും. പാരീസ് എയര്‍ ഷോയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സൗദി അറേബ്യയ്ക്ക് കൂടുതല്‍ വിമാനക്കമ്പനികള്‍ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയില്‍ പുതിയ വിമാനക്കമ്പനിക്ക് ഏറെ സംഭാവന അര്‍പ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

സൗദി തലസ്ഥാനത്തെ 100 രാജ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ പുതിയ എയർലൈനുകള്‍ക്ക് സാധിയ്ക്കും.

സൗദി അറേബ്യയിലെ എയര്‍ക്രാഫ്റ്റ് നിര്‍മാണം  ആഗോള, പ്രാദേശിക വിതരണ ശൃംഖലകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

യാത്രക്കാര്‍ക്ക് മാത്രമല്ല, ചരക്ക് നീക്കത്തിലും ഈ വിമാനക്കമ്പനികള്‍ക്കു  വഴി കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ സാധിക്കും.  അദ്ദേഹം പറഞ്ഞു.

മരുന്നുകൾ, വ്യാവസായിക സാമഗ്രികൾ തുടങ്ങിയ സുപ്രധാന വസ്തുക്കളുടെ വിതരണത്തിനുള്ള മിഡിൽ ഈസ്റ്റിന്റെ ലോജിസ്റ്റിക് തലസ്ഥാനമായി റിയാദ് മാറുമെന്നും മന്ത്രി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!