സൌദിയില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികൾ കാറിന്‍റെ മുൻസീറ്റിൽ ഇരിക്കുന്നത് നിയമലംഘനം

10 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്നത് അപകടമാണെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി. പിൻസീറ്റിൽ നിശ്ചിത സീറ്റില്‍ മാത്രമേ കുട്ടികളെ ഇരുത്താന്‍ പാടുള്ളൂ. പിന്‍സീറ്റില്‍ അവര്‍ക്ക് സീറ്റ് ബെല്‍റ്റ് സൌകര്യം ഉറപ്പ് വരുത്തുകയും വേണം.

 

10 വയസ്സിന് താഴെയുള്ള കുട്ടികൾ മുൻസീറ്റിൽ കയറി യാത്ര ചെയ്യുന്നത് ഗതാഗത നിയമലംഘനമായാണ് കണക്കാക്കുന്നതെന്ന് സൗദി ട്രാഫിക് കൂട്ടിച്ചേർത്തു.

 

അതേസമയം , സ്കൂൾ ബസുകളിൽ വിദ്യാർത്ഥികൾ അവരുടെ നിയുക്ത സീറ്റുകളിൽ ഇരിക്കുന്നത് അവരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും കാരണമാകുമെന്ന് ട്രാഫിക് വിശദീകരിച്ചു.

 

സ്കൂൾ ബസിൽ യാത്ര ചെയ്യുമ്പോൾ  സീറ്റ് ബെൽറ്റ് ഉറപ്പിക്കുക, നിയുക്ത സീറ്റിൽ ഇരിക്കുക, പിടിച്ച് ഇരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കണമെന്ന് ട്രാഫിക്ക് വിഭാഗം നിര്‍ദേശിച്ചു. അതുപോലെ സ്‌കൂൾ ബസ് പൂർണ്ണമായും നിര്‍ത്തുന്നത് വരെ  അതിൽ കയറാൻ തിരക്കുകൂട്ടരുത്, റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് വാഹനങ്ങൾ വാഹനങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

 

അതേസമയം, ട്രാഫ്ഫിക് വിഭാഗം നടത്തുന്ന ഫീൽഡ് കാമ്പെയ്‌നുകളുടെ ഭാഗമായി, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 671 മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്തു.

Share
error: Content is protected !!