ഒട്ടകത്തിലിടിച്ച കാർ നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കിലിടിച്ചു; രണ്ടു പേർ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്കേറ്റു

സൗദി അറേബ്യയില്‍ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഒട്ടകത്തിനെ ഇടിച്ചത് മൂലം നിയന്ത്രണം വിട്ട കാർ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവർ കുട്ടികളുടെ മാതാപിതാക്കളാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ജിസാനിലെ ബിഷ-അല്‍ ജുബേഹ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ബിഷയിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സൗദി സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ് , ട്രാഫിക് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു.

എന്നാല്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!