കാമുകിയെ കാണാന്‍ പര്‍ദ്ദയിട്ടെത്തി. നാട്ടുകാര്‍ പിടിച്ച് കൈകാര്യം ചെയ്തു
കാമുകിയെ കാണാന്‍ പര്‍ദ ധരിച്ച് പോയ യുവാവ് പുലിവാല് പിടിച്ചു. ഉത്തര്‍പ്രദേശിലെ 25 വയസുള്ള കാമുകനാണ് കാമുകിയെ കാണാന്‍ പോയി കുരുക്കിലായത്.
ഷാജഹാന് സെയ്ഫ് അലി എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മെഹ്മദപൂര് ഗ്രാമത്തിലുള്ള കാമുകിയെ അവസാനമായി കാണാനുള്ള ആഗ്രഹവുമായാണ് പര്‍ദ്ദ ധരിച്ച് യുവാവ് ഇവിടെ എത്തിയത്. പക്ഷെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ സംഭവം കയ്യീന്ന് പോകുകയായിരുന്നു.
സംശയം തോന്നിയ നാട്ടുകാര്‍ പര്‍ദ്ദ മറ്റാന്‍ പറഞ്ഞതോടെയാണ് ഇത് സത്രീ അല്ല പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
ഇവര്‍ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പര്‍ദ്ദ ധരിച്ച് വരാന്‍ കാമുകിയാണ് കാമുകനോട് ആവശ്യപ്പെടുന്നതെന്നും എ എസ് പി സഞ്ജീവ് ബാജ്പെയ് പറഞ്ഞു. സംഭവം മൊബൈലില്‍ പകര്‍ത്തിയ ആരോ സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചതോടെ സംഭവം വൈറലായി.