നിര്‍മ്മാണ ജോലിക്കിടെ യന്ത്രം ശരീരത്തിലേക്ക് വീണ് പ്രവാസി തൊഴിലാളി മരിച്ചു

ഒമാനില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. ഷിനാസ് വിലായത്തില്‍ ഭൂമി കുഴിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടെ യന്ത്രം ശരീരത്തിലേക്ക് വീണാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഷ്യക്കാരനാണ് മരിച്ചത്.

നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. ഭൂമി കുഴിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടെ ഏഷ്യക്കാരനായ തൊഴിലാളിയുടെ ദേഹത്തേക്ക് മെഷീന്‍ വീണാണ് അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share