സിഗ്നലുകളില്‍ വാഹനം നിറുത്തുമ്പോൾ മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവർക്ക് അപകട മുന്നറിയിപ്പുമായി പൊലീസിന്റെ വീഡിയോ

റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി റോഡിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുണ്ടെന്നാണ് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവത്കരണ സന്ദേശത്തില്‍ പറയുന്നത്.

അശ്രദ്ധ കാരണം സിഗ്നല്‍ മറികടന്നു പോകുന്ന ഒരു ഡ്രൈവറുടെ അവസ്ഥ വിവരിക്കുന്ന ആനിമേഷന്‍ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാഹനം ഓടിച്ചുവരുന്ന ഒരു ഡ്രൈവര്‍ റോഡിലെ ചുവപ്പ് സിഗ്നല്‍ കണ്ട് വാഹനം നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഈ സമയം അയാളുടെ ഫോണിലേക്ക് വരുന്ന ഒരു കോള്‍ അറ്റന്‍ഡ് ചെയ്യുകയും ഇതോടെ റോഡിലെ ശ്രദ്ധ മാറുന്നത് കാരണം വാഹനം അബദ്ധത്തില്‍ മുന്നോട്ട് നീങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ചുവപ്പ് സിഗ്നല്‍ മാറാതെ തന്നെ മുന്നോട്ട് നീങ്ങുന്ന കാര്‍, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ചെയ്യുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബിയില്‍ റോഡുകളിലെ റെഡ് സിഗ്നല്‍ മറികടക്കുന്നത് 1000 ദിര്‍ഹം വരെ പിഴ ലഭിക്കാനും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കാനും പര്യാപ്തമായ കുറ്റമാണ്. ഒപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 30 ദിവസം മുതല്‍ മൂന്ന് മാസം വരെയായിരിക്കും ഇങ്ങനെ വാഹനം അധികൃതര്‍ പിടിച്ചുവെയ്ക്കുക. വാഹനം പിന്നീട് വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം ഫൈന്‍ നല്‍കണം. മൂന്ന് മാസത്തിന് ശേഷവും വാഹനം ഫൈനടച്ച് തിരിച്ചെടുത്തില്ലെങ്കില്‍ ലേലത്തിലൂടെ വില്‍പന നടത്തുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.

വീഡിയോ കാണുക

Share
error: Content is protected !!