റിയാദിലും മക്കയിലും ആലിപ്പഴത്തോടൊപ്പം ശക്തമായ മഴയും മിന്നലും – വീഡിയോ

 

സൌദി തലസ്ഥാനമായ റിയാദിൽ ആലിപ്പഴത്തോടൊപ്പം കനത്ത മഴയും പെയ്തു കൊണ്ടിരിക്കുന്നു. ഇന്ന് (ബുധനാഴ്ച) രാത്രി പത്ത് മണിവരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അൽ-ഹാരിഖ്, അൽ-ദിരിയ, അൽ-ഖർജ്, അൽ-റെയ്ൻ, അൽ-മുസാഹിമിയ, ഹുറയ്‌മില, ഹോട്ടത്ത് ബാനി തമീം, ദുർമ, മുറാത്ത് എന്നിവിടങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്.

റിയാദിൽ പല പ്രദേശങ്ങളും വെള്ളത്തനടിയിലായി.

മക്കയിലും മസ്ജിദുൽ ഹറമിലുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ മഴ പെയ്തു. തീർഥാർകർ മഴ നനഞ്ഞ് കൊണ്ടാ
ണ് കർമ്മങ്ങൾ നിർവഹിച്ചത്.

 

 

വീഡിയോ കാണുക..

 

 

 



Share