പ്രവാചക നിന്ദ: തെലുങ്കാനയില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍

ഹൈദരബാദ്: പ്രവാചക നിന്ദ ആരോപിച്ച് തെലുങ്കാനയിലെ ബിജെപി എംഎല്‍എ ടി. രാജാസിംഗിനെ ഹൈദരാബാദ് സൗത്ത് സോണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

 

ഗോഷാമഹലില്‍ നിന്നുള്ള എംഎല്‍എ രാജ സിംഗ് കഴിഞ്ഞ ദിവസം നൂപൂർ ശർമയെ അനുകൂലിച്ച് ഒരു വീഡിയോ എംഎല്‍എ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെ തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

 

ദബീര്‍പുര, ഭവാനിനഗര്‍, റെയിന്‍ബസാര്‍, മിര്‍ചൗക്ക് പോലീസ് സ്റ്റേഷനുകളില്‍ രോഷാകുലരായ പൊതുജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധിച്ചു. ഒരു സമുദായത്തിന്‍റെ വികാരം വ്രണപ്പെടുത്തിയതിന് സിംഗിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് എംഎല്‍എയ്ക്കെതിരെ കേസെടുത്ത പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

Share