കടകളുടെ ഷട്ടറുകൾ കാറിടിച്ച് തകർത്ത് കൊള്ളയിടിച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി – വീഡിയോ

സൌദിയിൽ വ്യത്യസ്ഥമായ രീതിയിൽ മോഷണം നടത്തിയിരുന്ന രണ്ട് പേർ പിടിയിലായി. മോഷ്ടിട്ട കാറുമായി വന്ന് കടകൾ കൊള്ളയടിച്ചിരുന്നവരാണ് പിടിയിലായത്. അടച്ചിട്ട കടകളുടെ ഷട്ടറുകൾ മോഷ്ടിച്ച കാറുകൊണ്ട് ഇടിച്ച് തുറന്നാണ് ഇവർ മോഷണം നടത്തിയിരുന്നത്. സംഭവത്തിൽ രണ്ട് സ്വദേശികളാണ് പിടിയിലായത്.

മോഷ്ടിച്ച കാർ ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തതായും, നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയാതായും അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share