അനധികൃത ടാക്സികള്‍ക്കെതിരെ നടപടി ശക്തമാക്കി; വിമാനത്താവളത്തില്‍ യാത്രക്കാരെ കയറ്റാനെത്തിയ വാഹനങ്ങള്‍ പിടികൂടി

കുവൈത്തില്‍ അനധികൃത ടാക്സികള്‍ കണ്ടെത്തായി അധികൃതർ പരിശോധന ശക്തമാക്കി.  കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍, യാത്രക്കാരെ കയറ്റാനെത്തിയ 20 വാഹനങ്ങള്‍ പിടികൂടി. ലൈസന്‍സില്ലാതെ ഓടുന്ന ടാക്സികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു.

വരും ദിവസങ്ങളിലും വിമാനത്താവളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ അംഗീകൃത ടാക്സി വാഹനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിടിയിലായ വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share