പൈലറ്റുമാർ കൂർക്കം വലിച്ചുറങ്ങി; റൺവേ പിന്നിട്ടിട്ടും പൈലറ്റുമാർ ഉണർന്നില്ല. 37,000 അടി ഉയരത്തിൽ നിന്നും അത്ഭുതകരമായ ലാൻഡിംഗ്
ആഗസ്ത് 15 ന് കാർട്ടൂമിൽ നിന്ന് അഡിസ് അബാബയിലേക്കുള്ള എത്യോപ്യൻ എയർലൈസിൻ്റെ ET343 നമ്പർ വിമാനത്തിന് ഒരു അത്ഭുതകരമായ ലാൻഡിംഗ് ആയിരുന്നു.
വിമാനം പറത്തിക്കൊണ്ടിരിക്കെ പൈലറ്റുമാർ ഉറങ്ങിപ്പോയതിനാൽ വിമാനം എയർപോർട്ടിൽ ഇറക്കാനായില്ല. സുഡാനിലെ ഖാർത്തൂമിൽ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനമാണ് പൈലറ്റുമാർ ഉറങ്ങിപോയതിനാൽ ഇറക്കാൻ വൈകിയത്. തിങ്കളാഴ്ചയാണ് സംഭവമെന്ന് ഏവിയേഷൻ ഹെറൾഡ് റിപ്പോർട്ട് ചെയ്തു.
എത്യോപ്യൻ എയർലൈൻസ് പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. ET343 നമ്പർ വിമാനം വിമാനത്താവളത്തിന് അടുത്ത് എത്തുകയും എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) വിമാനം ഇറക്കാനുള്ള അനുകൂല സന്ദേശം ലഭിക്കുകയും ചെയ്തിട്ടും ലാൻഡിങ്ങിനായി വിമാനം താഴ്ന്നില്ല.
പൈലറ്റുമാർ ഉറങ്ങിയപ്പോൾ ബോയിങ് 737ന്റെ ഓട്ടോ പൈലറ്റ് സംവിധാനമാണ് വിമാനത്തെ നിയന്ത്രിച്ചത്. ഈ സമയം 37,000 അടി മുകളിലായിരുന്നു വിമാനം. എടിസി പലതവണ പൈലറ്റുമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വിമാനം ഇറങ്ങേണ്ടിയിരുന്ന റൺവേ മറികടന്ന് വീണ്ടും മുന്നോട്ട് പോയതോടെ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. തൊട്ടു പിന്നാലെ മുന്നറിയിപ്പ് അലാം അടിച്ചു. ഇതുകേട്ടപ്പോഴാണ് പൈലറ്റുമാർ ഉണർന്നതെന്ന് ഏവിയേഷൻ ഹെറൾഡ് റിപ്പോർട്ട് ചെയ്യുന്നു.
പിന്നീട് 25 മിനിറ്റുകൾക്കുശേഷം വിമാനം തിരിച്ചു റൺവേയിൽ സുരക്ഷിതമായി ഇറക്കി. ആർക്കും പരുക്കില്ല.
നിലത്തിറക്കിയശേഷം രണ്ടര മണിക്കൂറിനുശേഷമാണ് വീണ്ടും ഇതേ പൈലറ്റുമാരെ വിമാനം പറത്താൻ അനുവദിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ ന്യൂയോർക്കിലും സമാനമായ സംഭവമുണ്ടായിരുന്നു. ന്യൂയോർക്കിൽ ൽനിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു പൈലറ്റുമാരും ഉറങ്ങിപ്പോയതായിരുന്നു അന്നത്തെ സംഭവം. 38,000 അടി ഉയരത്തിലായിരുന്നു അന്ന് വിമാനം പറന്നിരുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക