14 കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; കാമുകൻ്റെ ലൈംഗികാവയവം അമ്മ അരിഞ്ഞെടുത്തു

പതിനാലു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ലൈംഗികാവയവം വീട്ടമ്മ അരിഞ്ഞെടുത്തു. ഉത്തർപ്രദേശിലെ ലഖിംപുർഖേരി ജില്ലയിൽ മഹേവ്‌ഗഞ്ച് മേഖലയിലാണു സംഭവം. വീട്ടമ്മയുടെ കാമുകൻ തന്നെയാണ് പ്രതി. ഭർത്താവിൻ്റെ അമിത മദ്യപാനം കാരണം, 36 കാരിയായ വീട്ടമ്മ രണ്ട് വർഷത്തോളമായി കാമുകനോടൊപ്പമാണ് താമസിച്ച് വരുന്നത്. 32 വയസ്സാണ് കാമുകൻ്റെ പ്രായം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് വീട്ടമ്മ വിശദീകരിക്കുന്നത് ഇങ്ങിനെ:

‘‘സംഭവം നടക്കുമ്പോൾ ഫാമിൽ പണിയെടുക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് വീട്ടിലേക്ക് വരാൻ തോന്നി. ആ സമയത്ത് എത്തിയപ്പോൾ അയാളെ കയ്യോടെ പിടികൂടാനായി. അയാളിൽ നിന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ എന്നെയും ആക്രമിച്ചു. ഉടൻ ഞാൻ അടുക്കളയിൽനിന്നു കത്തിയെടുത്തുകൊണ്ടുവന്നു. അയാളെ പാഠംപഠിപ്പിക്കാനായിരുന്നു എൻ്റെ തീരുമാനം. അതിനാൽ ഞാൻ അയാളുടെ ലൈംഗികാവയവം ചെത്തിക്കളഞ്ഞു. അങ്ങിനെ ചെയ്തതിൽ എനിക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ല’’ – അമ്മ വ്യക്തമാക്കി.

‘‘ആരോപണവിധേയനായ മുപ്പത്തിരണ്ടുകാരനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പോക്സോ, ഐപിസി 376 (പീഡനം) വകുപ്പുകൾ പ്രകാരമാണ് കേസ്. ഇയാളുടെ സ്ഥിതി ഗുരുതരമായതിനാൽ ചികിത്സയ്ക്കായി ലക്നൗവിലേക്ക് റഫർ ചെയ്തിരിക്കുകയാണ്’’ – ലഖിംപുർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ചന്ദ്രശേഖർ സിങ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!