ഖിവാ പ്ലാറ്റ്‌ഫോമിൽ നിരവധി സേവനങ്ങൾ; ഇഖാമയും തൊഴിൽ പെർമിറ്റും ആവശ്യമില്ലാത്ത തൊഴിൽ വിസകളും, തൽക്ഷണ വിസകളും അനുവദിക്കും

സൗദിയിൽ ഡിജിറ്റലൈസേഷൻ കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടേയും, തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 2022 ഏപ്രിൽ 23നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഖിവാ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. അതിന് ശേഷം നിരവധി സേവനങ്ങൾ ഖിവ പ്ലാറ്റ് ഫോമിലേക്ക് കൂട്ടിച്ചേർത്തു. നിലവിൽ നിരവധി സേവനങ്ങൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഖിവ പ്ലാറ്റ് ഫോം വഴി ലഭ്യമാണ്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഖിവ പ്ലാറ്റ്‌ഫോം വഴി ഇഖാമയും വർക്ക് പെർമിറ്റും ആവശ്യമില്ലാത്ത താൽക്കാലിക തൊഴിൽ വിസകൾ അനുവദിക്കും. ഈ വിസയിലെത്തുന്നവർക്ക് ഇഖാമയോ, തൊഴിൽ പെർമിറ്റോ ഇല്ലാതെ രാജ്യത്ത് തങ്ങുവാനും ജോലി ചെയ്യുവാനും അനുവാദമുണ്ട്. ആറ് മാസമാണ് വിസയുടെ കാലാവധി. ആദ്യ മൂന്ന് മാസം പൂർത്തിയായാൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കേണ്ടതാണ്.

ഉയർന്ന തോതിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുകയും, തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് തൽക്ഷണം വിസകളനുവദിക്കും. സാധാരണ നടപടിക്രമങ്ങൾ പോലെ രേഖകൾ സമർപ്പിച്ച് കത്തിരിക്കുകയോ, മന്ത്രാലയത്തിന്റെ ഏതെങ്കിലും ശാഖകളി നേരിട്ട് സമീപിക്കുകയോ ചെയ്യേണ്ടതില്ല.

സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ സ്ഥാപനങ്ങളെ അനുവദിക്കുന്നതുൾപ്പെടെ നിരവധി സേവനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന സൗദിവൽക്കരണ സർട്ടിഫിക്കറ്റുകളും ഖിവാ പ്ലാറ്റ്‌ഫോം വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നുണ്ട്. വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കൽ, വർക്ക് പെർമിറ്റ് പുതുക്കൽ, സ്‌പോൺസർഷിപ്പ് മാറ്റം, പ്രൊഫഷൻ മാറ്റം എന്നീ സേവനങ്ങളും ഖിവാ പ്ലാറ്റ്‌ഫോം തുടങ്ങി നിരവധി സേവനങ്ങളാണ്  ഖിവാ പ്ലാറ്റ്‌ഫോം വഴി നൽകി വരുന്നത്.

അബ്ഷിർ പ്ലാറ്റ്ഫോം പോലെ വ്യക്തികളും, സ്ഥാപനങ്ങളും ഖിവ പോർട്ടലിലും രജിസ്റ്റർ ചെയ്യേണ്ടതാണ്. ട്വിറ്റർ വഴിയോ, 920000105 എന്ന ഏകീകൃത നമ്പർ വഴിയോ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഖിവാ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് സംശയ ദൂരീകരണം നടത്താനും സൌകര്യമുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സൗദി വിസിറ്റ് വിസ പുതുക്കുന്നതോടൊപ്പം ചരിത്ര സ്ഥലങ്ങളും സന്ദർശിക്കാം. ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..

എല്ലാ വ്യാഴാഴ്ചയും ജിദ്ദയിൽ നിന്ന് BUS
Call for your seats:
0534023599,
0538361609
Click below to Whatsapp:
http://wa.me/+966595313544

STAR Tours JEDDAH

 

Share
error: Content is protected !!