സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം കാളിക്കാവ് സ്വദേശി സാദിയിലെ റാബക്കിൽ ഹൃദയാഘാതം മൂലം മരിച്ചു. അഞ്ചച്ചവടി പരിയങ്ങാട് തെക്കുംപുറവന്‍ വീട്ടില്‍ മുഹമ്മദ് ഖാലിദ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു.
റാബക് ടെലിമണി ബേങ്കിന് സമീപം ലോണ്‍ട്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
റാബിക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റാബിക്കില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഭാര്യ മൈമൂന, മക്കള്‍ ഇസ്രത്ത്, മുഹമ്മദ് അമീന്‍, മുഹമ്മദ് അജ്മല്‍, മരുമകന്‍ അസീസ് റഹ്മാന്‍ എം കെ, സഹോദരങ്ങള്‍ ഹംസ ഫൈസി, റുക്കിയ്യ, സുലൈഖ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക