തലയിണക്കടിയിൽ വിഷ സർപ്പം; വൈറലായി ഭയപ്പെടുത്തുന്ന ദൃശ്യം – വിഡിയോ

നാഗ്പൂർ: വീട്ടിലെ കിടപ്പു മുറിയിൽ തലയണക്കടിയിൽ നിന്ന് വിഷപ്പാമ്പിനെ കണ്ടെത്തി. സംഭവം നാഗ്പൂരിലാണ് നടന്നത്. സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ ജനങ്ങളിൽ വലിയ രീതിയിൽ ഭയം ഉണ്ടാക്കിയിരിക്കുകയാണ്. വീഡിയോയിലെ ദൃശ്യങ്ങൾ അനുസരിച്ച് വീട്ടിലെ കിടപ്പു മുറിയിലാണ് തലയണക്ക് പിറകിലായി ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടത്. പെട്ടെന്നു തന്നെ പാമ്പിനെ പിടികൂടി കാട്ടിലുപേക്ഷിച്ചു. എന്നാൽ നഗരത്തിൽ തന്നെ ഇത്രയും വലിയ പാമ്പിനെ വീട്ടിനുള്ളിൽ കണ്ടത് ആളുകളിൽ പരിഭ്രാന്തിയുളവാക്കിയിട്ടുണ്ട്.
.
മഴക്കാലം കൂടി ആയതോടെ ഇത്തരം സംഭവങ്ങൾ പതിവാകുമോ എന്ന സംശയത്തിലാണ് പ്രദേശവാസികൾ. വീട്ടിനുള്ളിലെ സോഫയിൽ പാമ്പിനെ കണ്ട വീഡിയോയും സാമൂഹ്യ മാധ്യമത്തിൽ തരംഗമാകുന്നു. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല, മഴക്കാലത്ത് പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ വേണ്ട രീതിയിൽ കരുതലും ശ്രദ്ധയും ജനങ്ങൾ പാലിക്കേണ്ടതുണ്ട്.
.


.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share