സൗദിയിൽ നിരവധി ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തി അടച്ചുപൂട്ടി. പരിശോധന ഭയന്ന് പ്രവാസികൾ രക്ഷപ്പെട്ടു

റിയാദിൽ ബിനാമി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ദേശീയ പദ്ധതിയുടെ ഭാഗമായ സൂപ്പർവൈസറി അതോറിറ്റിയാണ് ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തിയത്. ഇവ പിന്നീട് അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തു.

പരിശോധനക്ക് ഉദ്യോഗസ്ഥർ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ചില സ്ഥാപനയുടമകൾ, കടയടച്ച് രക്ഷപ്പെട്ടു. എന്നാൽ മറ്റുചിലർ കടകൾ അടക്കാൻ പോലും നിൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

പരിശോധനക്കിടയിൽ ഒരു ഷോപ്പിൽ രഹസ്യ വെയർ ഹൗസും മറ്റു ഔദ്യോഗിക സീൽ ഉള്ള രേഖകളും ബാങ്ക് കാർഡും പിടിച്ചെടുത്തു.

ഒരു കടയിലെ ഒരു സ്ത്രീ തൊഴിലാളി തന്റെ മാസ ശമ്പളം വിതരണം ചെയ്യുന്നതും സാധനങ്ങൾ വാങ്ങുന്നതും വിൽപ്പനയിൽ നിന്നുള്ള വരുമാനം സ്വീകരിക്കുന്നതും ഒരു വിദേശിയാണെന്ന് പരിശോധകരോട് പറഞ്ഞു. അതേസമയം സ്വദേശി പൗരൻ ആഴ്ചയിൽ രണ്ടുതവണ വന്ന് കടയിൽ നിന്ന് സാധനങ്ങൾ എടുത്ത് കൊണ്ട് പോകുമെന്നും സ്ത്രീ പറഞ്ഞു.

ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യത്ത് തുടരുകയാണ്.

 

 

Share
error: Content is protected !!