ത്വാഇഫിലെ അൽ ഹദ ചുരത്തിൽ നിന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു – വിഡിയോ

സൌദി അറേബ്യയിൽ തായിഫ് ഗവർണറേറ്റിലെ അൽ-ഹദ ചുരത്തിൽ നിന്നും കാർ കൊക്കയിലേക്ക് മറിഞ്ഞു. മൂന്ന് പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അതിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി തായിഫ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. മറ്റു രണ്ട് പേർക്ക് വേണ്ടിയുളള തിരച്ചിൽ പുരോഗമിക്കുകയാണ്.

സൌദിയിൽ മിക്ക പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തുന്നു.

അപകടത്തിൽപ്പെട്ടവർ ഏത് നാട്ടുകാരാണെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ

 

 

Share