സൗദിയിൽ സിവിൽ ഡിഫൻസിൻ്റെ ജാഗ്രത നിർദേശം; ഞായറാഴ്ചവരെ ശക്തമായ മഴക്കും കുത്തൊഴുക്കിനും സാധ്യത
നാളെ, ബുധനാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴക്കും ഇടിമിന്നലിനുമുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
അസീർ, നജ്‌റാൻ, ജസാൻ, അൽ ബഹ, മക്ക അൽ മുഖറമ എന്നീ പ്രദേശങ്ങളിൽ മിതമായ തോതിലോ കനത്തതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് മൂലം ശക്തമായ ഒഴുക്കിന് കാരണമായേക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
റിയാദ്, കിഴക്കൻ പ്രവിശ്യ, ഖാസിം, മദീന, ഹായിൽ, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ മൊത്തത്തിൽ മിതമായ തോതിൽ മഴ പെയ്യും.
അൽ ജൌഫിലും, തബൂക്കിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടാകനും സാധ്യതയുണ്ട്.
ഇത്തരമൊരു സാഹചര്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും വെള്ളം കൂടുന്നതും ഉയരുന്നതുമായ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി ആവശ്യപ്പെട്ടു.
ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനായി വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക