ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

സൌദിയിൽ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹ് പദ്ധതി ഉദ്ഘാടനം ചെയ്തു. ലോജിസ്റ്റിക് മേഖലയിൽ ആധുനിക ഗതാഗത സംവിധാനങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ലോജിസ്റ്റിക് സെന്ററുകളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഗതാഗത സംവിധാനം ശ്രമിക്കുന്ന ആദ്യ പദ്ധതിയാണിത് എന്നും മന്ത്രി പറഞ്ഞു. അത്യാധുനിക ഗതാഗത രീതികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നും, ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ പ്രസക്തമായ സാങ്കേതിക വിദ്യകളിൽ നിന്ന് പ്രയോജനം നേടാനും മന്ത്രാലയം ശ്രമിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. വാഹന അപകടങ്ങളുടെയും മരണങ്ങളുടെയും നിരക്ക് കുറയ്ക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും സ്വയം ഓടുന്ന വാഹനങ്ങൾ സഹായകരമാകും. നഗരങ്ങൾക്കിടയിലും അതിനകത്തുമുള്ള ചലനം, പരിസ്ഥിതിയിൽ മേഖലകളുടെ പ്രതികൂല സ്വാധീനം കുറയ്ക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യം വെക്കുന്നു.

കര, റെയിൽ, കടൽ, വ്യോമ ഗതാഗതം തുടങ്ങി എല്ലാ വ്യത്യസ്‌ത ഗതാഗത മേഖലകളിലും വിവിധ ആധുനിക സാങ്കേതികവിദ്യകൾ പ്രാപ്‌തമാക്കുന്നതിന് ആധുനിക ഗതാഗത രീതികൾ സ്വീകരിക്കുന്നതിനായി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!