‘ദി ലൈൻ’ വിസ്മയ നഗരത്തെ കുറിച്ചുള്ള സൗജന്യ പ്രദർശനം ജിദ്ദയിൽ ആരംഭിച്ചു

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ പ്രഖ്യാപിച്ച “ദി ലൈൻ” എന്ന വിസ്മയ നഗരത്തിൻ്റെ ഡിസൈനുകളുടെ പ്രദർശനം ഇന്ന് ജിദ്ദ സൂപ്പർ ഡോമിൽ ആരംഭിച്ചു.

രാവിലെ 10 മണിമുതൽ തന്നെ സന്ദർശകർ എത്തി തുടങ്ങിയിരുന്നു. ആഗസ്റ്റ് 14 വരെ പ്രദർശനം തുടരും. അതിനുശേഷം ദമ്മാമിലും റിയാദിലും പ്രദർശനം സംഘടിപ്പിക്കും. ജിദ്ദയിൽ രാവിലെ 10 മുതൽ രാത്രി 11മണിവരെയാണ് പ്രദർശന സമയം.

പ്രദർശനത്തിൽ നൂതന നഗരത്തിന്റെ വിശദമായ ഡിസൈനുകളും വാസ്തുവിദ്യാ, എഞ്ചിനീയറിംഗ് അവതരണങ്ങളും, കൂടാതെ നഗരത്തിൻ്റെ സവിശേഷതകളും കഴിവുകളും പരിചയപ്പെടാൻ സന്ദർശകർക്ക് അവസരമൊരുക്കും. ഡിസൈനുകളുടെ ആശയത്തെക്കുറിച്ച് നേരിട്ട് ആഴത്തിൽ മനസ്സിലാക്കാനും അവസരമുണ്ടാകും.

വിദേശികൾക്കും സ്വദേശികൾക്കും സൌജന്യമാണ് പ്രദർശനം. “ഹല യല്ല” എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സൌജന്യ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. “Hala Yalla Sports & Entertainment” എന്ന പേരിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും, ആപ്പിൾ സ്റ്റോറിൽ നിന്നും മൊബൈൽ ആപ്പ്  ഇൻസ്റ്റാൾ ചെയ്യാം.

കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!