സൌദിയിലെ കെ.എം.സി.സി നേതാവ് എൻ.പി ഹനീഫ അന്തരിച്ചു

സൌദിയിലെ കെ.എം.സി.സി പ്രവര്‍ത്തകനും ജീവകാരുണ്യ സേവകനുമായി മലപ്പുറം ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി എന്‍.പി ഹനീഫ (54) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം.

റിയാദിലും ജിദ്ദയിലും ദമാമിലും കെ.എം.സി.സി, സമസ്ത ഇസ്ലാമിക് സെന്റര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. സുബൈദയാണ് ഭാര്യ. മക്കള്‍: ശബീല്‍, സിബില. മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി റിയാദ് കെ.എം.സി.സി ജീവകാരുണ്യപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍, നൗഷാദ് ചാക്കീരി, ഉമര്‍ അമാനത്ത് എന്നിവര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share