ആരോഗ്യവകുപ്പിന് തിരിച്ചടി; ഡിഎച്ച്എസിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: ഡിഎച്ച്എസിനെ സ്ഥലം മാറ്റിയ നടപടിയില്‍ ആരോഗ്യവകുപ്പിന് തിരിച്ചടി. ഉദ്യോഗസ്ഥ സ്ഥലമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്.

ഡോ. കെ.ജെ റീനയുടെ ഹരജിയിലാണ് നടപടി. ഡയറക്ടര്‍ സ്ഥാനത്ത് ഡോ. റീന കാലാവധി പൂര്‍ത്തിയാക്കിയെന്നും പകര്‍ച്ചവ്യാധി വ്യാപിക്കുന്ന സമയത്ത് 15 ദിവസത്തെ അവധി ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യവകുപ്പിന്റെ സ്ഥലംമാറ്റ നടപടി.

എന്നാല്‍ താന്‍ 15 ദിവസമല്ല, രണ്ടര ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കെ.ജെ റീന രംഗത്തെത്തിയിരുന്നു. പിന്നാലെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയിരുന്നു.

Share
error: Content is protected !!