മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം: ബുധനാഴ്ച മുതൽ അപേക്ഷ നൽകാം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഏപ്രിൽ ആറിന് തുടങ്ങും. ഏപ്രിൽ 30ന് വൈകീട്ട് അഞ്ചു വരെയാണ് ഫീസ് അടയ്ക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി. മേയ് 10 വരെ രേഖകൾ ഓൺലൈനായി സമർപ്പിക്കാം.

എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ജൂൺ 10 മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജൂൺ 26ന് രാവിലെ 10 മുതൽ 12.30 വരെയാണ് പേപ്പർ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷ.
അന്ന് തന്നെ ഉച്ചക്കു ശേഷം 2.30 മുതൽ അഞ്ചു വരെ പേപ്പർ രണ്ട് -മാത്തമാറ്റിക്സ് പരീക്ഷയും ഉണ്ടായിരിക്കും.

കേരളത്തിനു പുറമെ മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും. ഫലം പ്രസിദ്ധീകരിക്കുന്നത് ജൂലൈ 25നോ അതിന് മുമ്പോ ആയിരിക്കും. ആഗസ്റ്റ് 15നകം റാങ്ക് പട്ടികയും  പ്രസിദ്ധീകരിക്കുന്നതാണ്.

മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ്-യു.ജി പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചി പരീക്ഷയായ ‘നാറ്റ’യും അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രവേശനം നൽകുക.

 

അപേക്ഷ ഫീസ്: എൻജിനീയറിങ്/ഫാർമസി പ്രവേശനത്തിന് ജനറൽ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയും. ആർക്കിടെക്ചർ/ മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. മുഴുവൻ സ്ട്രീമിലേക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. ദുബൈ പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കുന്നവർ 12,000 രൂപ അധികമായി ഓൺലൈനായി അടയ്ക്കണം.

കോഴ്സുകൾ: എൻജിനീയറിങ് (ബി.ടെക്): കാർഷിക സർവകലാശാല, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകൾക്ക് കീഴിലുള്ള വിവിധ ബി.ടെക് കോഴ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ എൻജിനീയറിങ് ബിരുദ കോഴ്സുകൾ.

പ്രധാന വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

ആർക്കിടെക്ചർ -ബി.ആർക്.

മെഡിക്കൽ കോഴ്സുകൾ: എം.ബി.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്).

മെഡിക്കൽ അനുബന്ധ കോഴ്സുകൾ: ബി.എസ്സി.(ഓണേഴ്സ്) അഗ്രികൾച്ചർ, ബി.എസ്സി.(ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി.(ഓണേഴ്സ്), വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്സി), കോ-ഓപറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി(ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് എൻവയൺമെൻറൽ സയൻസ്,

ഫാർമസി -ബി.ഫാം. അപേക്ഷ സമർപ്പണത്തിന് അഞ്ച് ഘട്ടം

www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പണം നടത്താം. അപേക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെ.പി.ജി ഫോർമാറ്റിൽ), ഇ-മെയിൽ വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ഇതിനാവശ്യമാണ്. അഞ്ച് ഘട്ടമായാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്.

 

മെഡിക്കൽ പ്രവേശനത്തിന് ‘നീറ്റും’ ആർക്കിടെക്ചർ പ്രവേശനത്തിന് ‘നാറ്റ’യും

കേരളത്തിൽ മെഡിക്കൽ, ഡെന്‍റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യു.ജി) പരീക്ഷ എഴുതി യോഗ്യത നേടണം.

ഈ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പം കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിക്കണം. നീറ്റ് പരീക്ഷ തീയതി ഉൾപ്പെടെയുള്ള വിജ്ഞാപനം വൈകാതെ www.nta.ac.in, www.neet.nta.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും.

നീറ്റ് പരീക്ഷയിലെ സ്കോർ പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നായിരിക്കും കേരളത്തിലെ മെഡിക്കൽ, ഡെന്‍റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നൽകുക. ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ആർക്കിടെക്ചർ കൗൺസിൽ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) യോഗ്യത നേടിയിരിക്കണം. വിശദാംശങ്ങൾ www.nata.in വെബ്സൈറ്റിൽ.

പ്രധാന വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!