ഇഅതമര്‍ന തുറക്കുമ്പോള്‍ “You must be a Muslim” എന്ന മെസ്സേജ് കാണിക്കാറുണ്ടോ? കാരണം ഇതാണ്
മക്ക: ഉംറയ്ക്കും മദീന സിയാറത്തിനും പെര്‍മിറ്റ് എടുക്കാനുള്ള ഇഅതമര്‍ന ആപ്പ് തുറക്കുമ്പോള്‍ പലപ്പോഴും “You must be a muslim” എന്ന മെസ്സേജ് വരികയും പെര്‍മിറ്റ് എടുക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നതിനെ കുറിച്ച് സൌദി ഹജ്ജ് ഉംറ മന്ത്രാലയം പ്രതികരിച്ചത് ഇങ്ങിനെ:
“ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന സമയമായതിനാലാണ് ഈ സന്ദേശം ലഭിക്കുന്നത്. അതുകൊണ്ട് പിന്നീട് ശ്രമിച്ചാല്‍ പെര്‍മിറ്റ് എടുക്കാന്‍ സാധിക്കും”
ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇതുസംബന്ധമായ വിശദീകരണം നല്‍കിയത്.


