കോൺഗ്രസിന് 12 മന്ത്രിമാർ; ലീഗിന് 5, മന്ത്രിമാരുടെ സാധ്യതാ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. റവന്യൂ വേണമെന്നാണ് കേരള കോൺഗ്രസ് (ജോസഫ്) ആവശ്യപ്പെടുന്നത്.

കൃഷി നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്. വകുപ്പുകളിൽ ഉച്ചയോടെ ധാരണയാകും. മന്ത്രിമാരുടെ പട്ടിക വൈകിട്ടോടെ ഗവർണർക്ക് കൈമാറും. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിനു മുഖ്യമന്ത്രിയടക്കം 12 പേരെ ലഭിക്കും. നാളെ 10നാണ് വി.ഡി.സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

∙ കോൺഗ്രസ് (12): ഏറക്കുറെ ഉറപ്പായവർ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.ലിജു, ബിന്ദു കൃഷ്ണ. പരിഗണനാപട്ടികയിൽ റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, എൻ.ശക്തൻ, വി.ടി.ബൽറാം.

Share
error: Content is protected !!