അമ്മയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സംശയം; മകനെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ
പ്രയാഗ്രാജ്: സ്വന്തം അമ്മയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ച് 20 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ചാറ്റ് വാലി ഗാലി’ പ്രദേശത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിൽ കരേലി പൊലീസാണ് ഗിരീഷ് ചന്ദ്ര ജയ്സ്വാൾ എന്ന പപ്പു ജയ്സ്വാളിനെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് പ്രതി മകൻ പ്രിയാൻഷു ജയ്സ്വാളിനെ കൊലപ്പെടുത്തിയത്. ഗിരീഷ് ചന്ദ്ര പ്രിയാൻഷുവിന്റെ തലയിൽ ഭാരമേറിയ വസ്തു കൊണ്ട് അടിച്ചെന്നും ഇത് മരണത്തിലേക്ക് നയിച്ചുവെന്നും അതാർസുയ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ നികിത ശ്രീവാസ്തവ പറഞ്ഞു.
ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മതിച്ചു. മകന് സ്വന്തം അമ്മയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസിലെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.


