അരുംകൊല; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്കൽ വ്ലാത്താംകര സ്വദേശി അൽമയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിഷ്ണു പൊലീസ് കസ്റ്റഡിയിൽ.

ഇന്ന് രാവിലെയാണ് അൽമയെ കിടപ്പുമുറിയിൽ വച്ച് വിഷ്ണു കൊലപ്പെടുത്തിയത്. കൊലപാതക ശേഷം വിഷ്ണു സഹോദരനെ അറിയിക്കുകയായിരുന്നു. ശേഷം സഹോദരനാണ് പൊലീസിൽ വിവരം അറിയിച്ചത്.

കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഒൻപത് വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. പിഎസ്‌സി ക്ലാസുകളും ട്യൂഷനുമെടുക്കുന്ന അധ്യാപകനാണ് വിഷ്ണു. സംഭവത്തിൽ പാറശാല പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Share
error: Content is protected !!