കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ തീപടര്‍ന്നു; പൊള്ളലേറ്റ അമ്മ മരിച്ചു

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. 

കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിന് പാചകവാതക അടുപ്പിൽ നിന്ന് കടലാസിൽ തീ എടുത്തപ്പോൾ ജോമോളുടെ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Share
error: Content is protected !!