ഇറാൻ–യുഎസ് ചർച്ച നടന്ന ഹോട്ടലിലെ ബില്ലടച്ചില്ല; ഉടമ ഇടപെട്ടു, നാണംകെട്ട് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: യുഎസ്–ഇറാൻ ചർച്ച നടന്ന ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാക്കിസ്ഥാൻ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയിൽ വച്ചായിരുന്നു പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഇറാൻ–യുഎസ് ചർച്ച.
ചർച്ച കഴിഞ്ഞു പാക്കിസ്ഥാൻ ഹോട്ടൽ ബിൽ അടച്ചില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഹോട്ടൽ ഉടമ ഇടപെടുകയും ബില്ലുകൾ അടയ്ക്കാൻ സർക്കാരിനെ നിർബന്ധിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയതായും റിപ്പോർട്ടുണ്ട്. അതേസമയം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പാക്കിസ്ഥാന് വീഴ്ചയുണ്ടായെന്നും അത് രാജ്യത്തിന്റെ പരാജയമാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ 10-12 തീയതികളിലായായിരുന്നു ഇറാൻ–യുഎസ് ചർച്ച പാക്കിസ്ഥാനിൽ നടന്നത്. അതീവ സുരക്ഷയിൽ നടന്ന ചർച്ച പക്ഷേ സമവായത്തിൽ എത്തിയിരുന്നില്ല. യുഎസ്–ഇറാൻ രണ്ടാംഘട്ട ചർച്ചകള്‍ ഈയാഴ്ച അവസാനം പാക്കിസ്ഥാനിൽ നടക്കും. രണ്ടുരാജ്യത്തെയും പ്രതിനിധികൾ ഈയാഴ്ച ഇസ്ലാമാബാദിലേക്കു തിരിക്കും. ഇറാൻ–യുഎസ് വെടിനിര്‍ത്തൽ കരാർ ഏപ്രിൽ 21 ന് അവസാനിക്കാനിരിക്കെയാണ് അതിന് മുന്നോടിയായി വീണ്ടും ചർച്ച നടത്തുന്നത്.
….


