ഇറാൻ ആക്രമണം: സുരക്ഷയെ ബാധിച്ചെന്ന് ഷെയ്ഖ് മുഹമ്മദും മുഹമ്മദ് ബിൻ സൽമാനും

ദുബായ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഫോണിലൂടെ ചർച്ച നടത്തി.

നിലവിലെ സാഹചര്യം ഇരുനേതാക്കളും വിലയിരുത്തി. ജിസിസി രാജ്യങ്ങൾക്കു നേരെ ഇറാൻ നടത്തുന്ന ആക്രമണം മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിച്ചുവെന്ന് ഇരുനേതാക്കളും പറഞ്ഞു. ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തി രാജ്യങ്ങളുടെ ഭൂപ്രദേശവും ഇവിടത്തെ ജനങ്ങളെയും സംരക്ഷിക്കുമെന്നും അവർ പറഞ്ഞു.

Share
error: Content is protected !!