ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം; അന്വേഷണം തുടരാന്‍ സി ബി ഐ

എരുമേലി: വെച്ചൂച്ചിറയില്‍ നിന്ന് എട്ട് വര്‍ഷം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ അന്വേഷണം തുടരാന്‍ സി ബി ഐ. ഇതുമായി ബന്ധപ്പെട്ട് എരുമേലി ഗസ്റ്റ് ഹൗസില്‍ സി ബി ഐ ഓഫീസ് തുറന്നു. ആറ് മാസത്തേക്കാണ് ഇവിടെ ഓഫീസ് പ്രവര്‍ത്തിക്കുക. അന്വേഷണ സംഘം ഇന്നെത്തും.

കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി 2024ല്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി ബി ഐ റിപോര്‍ട്ട് നല്‍കിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ തുടരന്വേഷണം നടത്താമെന്നും അന്നത്തെ റിപോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍, പുതിയ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ അന്വേഷണസംഘം വീണ്ടുമെത്തുന്നതെന്ന് വ്യക്തമല്ല.

ജെസ്നയെ കാണാനില്ലെന്നു കാട്ടി 2018 മാര്‍ച്ച് 22നാണ് പിതാവ് വെച്ചൂച്ചിറ പോലീസില്‍ പരാതി നല്‍കിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസ് സി ബി ഐയിലേക്കെത്തിയത്.

Share
error: Content is protected !!