എല്‍പിജി പ്രതിസന്ധി രൂക്ഷം; മണ്ണെണ്ണ, കല്‍ക്കരി അടക്കം ബദല്‍ മാര്‍ഗങ്ങളുമായി സര്‍ക്കാര്‍
എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ ബദല്‍ മാര്‍ഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മണ്ണെണ്ണ, കല്‍ക്കരി അടക്കമുള്ള ബദല്‍ മാര്‍ഗം ഉപയോഗിക്കാനാണ് നിര്‍ദേശം. ചില്ലറ വ്യാപാരികള്‍ വഴി മണ്ണെണ്ണ ലഭ്യമാക്കും. കല്‍ക്കരി, മണ്ണെണ്ണ വഴി പാചകം വിലക്കരുതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്കി. Also Read: ഗ്രാമങ്ങളില്‍ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസം, നഗരമേഖലകളില്‍ 25; ക്ഷാമം രൂക്ഷം.
പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും നീക്കം തുടങ്ങി. സിലിണ്ടർ വിതരണത്തിന് മുൻഗണനാക്രമം നിശ്ചയിക്കും. ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മറ്റിയെ നിയോഗിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻ്റ് സംഘം രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
എന്നാല്‍ പാചകവാതക പ്രതിസന്ധിയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശങ്കവേണ്ടന്ന് മന്ത്രി ജി.ആര്.അനില്‍. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ സ്റ്റോക്ക് ഉണ്ട്.സ്റ്റോക്ക് തീരുമെന്ന് ഭയന്ന് കൂടുതല്‍ ബുക്കിങ് വന്നതാണ് പ്രതിസന്ധിയെന്നും മന്ത്രി ജി.ആര്.അനില്‍.
അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നഗരങ്ങളില്‍ ഷട്ടറിടുന്ന ഹോട്ടലുകളുടെ എണ്ണം കൂടുന്നു. ഇതേ സാഹചര്യം തുടര്‍ന്നാല്‍ തട്ടുകടകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വരെ അടുക്കള പൂട്ടേണ്ടിവരും. ഹോട്ടല്‍ –ക്യാന്റീനുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് അപ്രതീക്ഷിത പ്രതിസന്ധിയില്‍ ശരിക്കും പെട്ടത്.


